കാനിംഗ് സിറ്റി വിവരങ്ങളുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുണ്ടോ? ചില ഉപയോഗപ്രദമായ ടൂളുകളും വിഭവസാമഗ്രികളും ഇവിടെ നൽകിയിരിക്കുന്നു.
ഞങ്ങളുടെ വെബ്‌സൈറ്റ് വിവർത്തനം ചെയ്യുക
വെബ്‌സൈറ്റുകൾ മറ്റ് പല ഭാഷകളിലേക്കും വിവർത്തനം ചെയ്യുന്നതിന് സൗജന്യ ഓൺലൈൻ സേവനങ്ങൾ ലഭ്യമാണ്.
നിങ്ങളുടെ കമ്പ്യൂട്ടറോ ബ്രൗസറോ ഇതിനകം തന്നെ മറ്റൊരു ഭാഷയിലേക്ക് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, വിവർത്തന ഐക്കണിൽ ക്ലിക്ക് ചെയ്യുക വഴി, നിങ്ങൾക്ക് ഞങ്ങളുടെ വെബ് പേജുകൾ വിവർത്തനം ചെയ്യാവുന്നതാണ്:
- ഗൂഗിൾ ക്രോം: ക്രോം ഭാഷകൾ മാറ്റുക, വെബ്പേജുകൾ വിവർത്തനം ചെയ്യുക
- മൈക്രോസോഫ്റ്റ് എഡ്ജ്: മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറിൽ മൈക്രോസോഫ്റ്റ് ട്രാൻസ്ലേറ്റർ ഉപയോഗിക്കുക
- മോസില്ല ഫയർഫോക്സ്: ഫയർഫോക്സിലേക്ക് വിവർത്തന ഫീച്ചർ ചേർക്കുന്ന വിധം
ഭാഷാ ക്രമീകരണം മാറ്റാതെ വെബ് പേജുകളും ടെക്‌സ്‌റ്റും ഡോക്യുമെന്റുകളും വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് ഇനിപ്പറയുന്ന ടൂളുകൾ ഉപയോഗിക്കാം:
സ്വയമേവയുള്ള വിവർത്തനം കൃത്യമായിരിക്കണം എന്നില്ല.ഈ ടൂളുകൾ ഒരു ഗൈഡായി മാത്രമാണ് ഉപയോഗിക്കേണ്ടത്.
ഒരു സൗജന്യ ദ്വിഭാഷി സേവനം ഉപയോഗിച്ച് ഞങ്ങളെ വിളിക്കുക
നിങ്ങളുടെ സ്വന്തം ഭാഷയിൽ ഞങ്ങളോട് സംസാരിക്കാൻ സൗജന്യമായ ട്രാൻസ്‌ലേറ്റിംഗ് ആൻഡ് ഇന്റർപ്രെട്ടിംഗ് സർവീസ് (TIS നാഷണൽ) നിങ്ങളെ സഹായിക്കും.
131 450 എന്ന നമ്പറിൽ വിളിക്കുക.
റെക്കോർഡ് ചെയ്‌തിരിക്കുന്ന ഇംഗ്ലീഷ് ആമുഖത്തിന് ശേഷം, നിങ്ങൾക്ക് ആവശ്യമുള്ള ഭാഷ നിങ്ങൾ പറയേണ്ടതുണ്ട്.നിങ്ങളുടെ ഭാഷ അഭ്യർത്ഥിച്ച ശേഷം, ഓപ്പറേറ്റർ ലഭ്യമായ ഒരു ദ്വിഭാഷിക്കായി തിരയും.ഹോൾഡ് മ്യൂസിക് കേൾക്കുന്നില്ലെങ്കിൽ പോലും ദയവായി ലൈനിൽ തുടരുക.നിങ്ങളുടെ ഭാഷയിൽ ഒരു ദ്വിഭാഷി ലഭ്യമാണെങ്കിൽ, ഓപ്പറേറ്റർ നിങ്ങളെ ആ ദ്വിഭാഷിയുമായി ബന്ധിപ്പിക്കും.കാനിംഗ് സിറ്റിയിലേക്ക് 1300 422 664 എന്ന നമ്പറിൽ നിങ്ങളുടെ കോൾ റീഡയറക്‌റ്റ് ചെയ്യാൻ ദ്വിഭാഷിയോട് അഭ്യർത്ഥിക്കുക.ദ്വിഭാഷി നിങ്ങൾക്കൊപ്പം കോളിൽ തുടരും.
നിങ്ങളുടെ ഭാഷയിൽ ഒരു ദ്വിഭാഷി ലഭ്യമല്ലെങ്കിൽ, ഓപ്പറേറ്റർ ഒരൽപ്പം കഴിഞ്ഞ് തിരികെ വിളിക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
TIS നാഷണൽ, ഉടനടിയുള്ള ടെലിഫോൺ ഇന്റർപ്രെട്ടിംഗ് സേവനങ്ങളും ബുക്ക് ചെയ്യാവുന്ന ടെലിഫോൺ ഇന്റർപ്രെട്ടിംഗും ഓൺ-സൈറ്റ് ഇന്റർപ്രെട്ടിംഗും നൽകുന്നു.
വിവർത്തനം ചെയ്‌തിരിക്കുന്ന വിഭവസാമഗ്രികൾ
കമ്മ്യൂണിറ്റി സുരക്ഷാ കൈപ്പുസ്തകം
ഗൃഹ സുരക്ഷയും വ്യക്തിഗത സുരക്ഷയും മെച്ചപ്പെടുത്തുന്നതിനുള്ള ഉപയോഗപ്രദമായ നുറുങ്ങുവിവരങ്ങൾ കമ്മ്യൂണിറ്റി സുരക്ഷാ കൈപ്പുസ്‌തകത്തിൽ ഉണ്ട്.സിറ്റിയുടെ 24 മണിക്കൂർ റേഞ്ചർ ആൻഡ് കമ്മ്യൂണിറ്റി സേഫ്‌റ്റി സർവീസ് ഉൾപ്പെടെയുള്ള പ്രസക്തമായ സേവനങ്ങളുടെയും പോലീസിന്റെയും പ്രധാന വിവരങ്ങളും സമ്പർക്ക വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മാലിന്യം തരംതിരിക്കൽ
നിങ്ങളുടെ മാലിന്യം ശരിയായ ബിന്നുകളിലേക്ക് തരംതിരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിനായി ഞങ്ങൾ ഒരു എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഗൈഡ് തയ്യാറാക്കിയിട്ടുണ്ട്.
സേവനങ്ങൾ
Was this page helpful?
Thank you for your feedback!